< Back
Kerala

Kerala
ആലപ്പുഴ മാവേലിക്കരയിൽ നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
|3 Sept 2023 9:00 PM IST
വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്
ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. ആതിരയുടെ മൂന്ന് വയസുള്ള മകനെ കാണാനില്ല. ഡ്രൈവടക്കം അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്.
വൈകുന്നേരം ആറുമണിക്കാണ് അപകടം നടന്നത്. കൊല്ലക്കടവിൽ നിന്നും മാവേലിക്കരിയിലെ ആശുപത്രിയിലേക്ക് പോയി തിരികെ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറടക്കമുള്ള മറ്റു മുന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആതിരയുടെ മകൻ കാശിനാഥിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോൾ പുരോഗമിക്കുകയാണ്.