< Back
Kerala

Kerala
എടപ്പാൾ മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
|21 March 2024 7:59 AM IST
പിക്കപ്പ് വൻ ഡ്രൈവറാണ് മരിച്ചത്
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് വനിലെ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രനാണ് (50) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം.
തൃശൂർ ഭാഗത്തുനിന്ന് എത്തിയ ബസും എതിർ ദിശയിൽനിന്ന് വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാനിനകത്ത് കുടുങ്ങിയ ഡ്രൈവറെ ഫർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
പരിക്കേറ്റ ബസ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.