< Back
Kerala

Kerala
പൊട്ടിവീണ ലൈനിൽ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരത്ത് ഒരാൾ മരിച്ചു
|17 Jun 2022 9:51 AM IST
ദ്രവിച്ച കമ്പി പൊട്ടിവീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്
തിരുവനന്തപുരം പാങ്ങോട് ഷോക്കേറ്റ് ഒരാൾ മരിച്ചു. പൊട്ടിവീണ ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം. ഭരതന്നൂർ സ്വദേശി അജിമോൻ (44) ആണ് മരിച്ചത്. ദ്രവിച്ച കമ്പി പൊട്ടിവീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ലൈനിനോട് ചേർന്നുള്ള മരക്കൊമ്പുകൾ വെട്ടിമാറ്റിയിട്ടില്ലെന്നും അവർ പറഞ്ഞു. കെ.എസ്.ഇ.ബിയോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.