< Back
Kerala

Kerala
മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു
|17 July 2024 2:40 PM IST
പൊന്നാനി സ്വദേശിയായ 47കാരിയാണ് മരിച്ചത്
മലപ്പുറം: മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ 47കാരിയാണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഒരാഴ്ചയായി ഇവർ രോഗബാധിതയായി ചികിത്സയിലായിരുന്നു. പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലയിൽ മലമ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ കർശനമാക്കി.