< Back
Kerala
കോഴിക്കോട് പെരുമണ്ണയിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണു ഒരാൾ മരിച്ചു
Kerala

കോഴിക്കോട് പെരുമണ്ണയിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണു ഒരാൾ മരിച്ചു

Web Desk
|
24 Sept 2021 1:08 PM IST

പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു

കോഴിക്കോട് പെരുമണ്ണയിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണു ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

പെരുമണ്ണ ചെമ്മലത്തൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മതിൽ കെട്ടുന്നതിനിടെയാണ് അപകടം. ഏഴ് മീറ്ററോളം ഉയരത്തിൽ നിന്നാണ് മണ്ണ് അടർന്ന് വീണത്. മണ്ണിനടിയിൽ കുടുങ്ങിയ ബൈജുവിനെ പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. അപകടത്തിൽ സാമി എന്ന തൊഴിലാളിക്ക് തലക്ക് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പണിയിലേർപ്പെട്ടിരുന്ന മറ്റു രണ്ടു പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു. രാവിലെ 10.20 നായിരുന്നു അപകടമുണ്ടായത്.



Similar Posts