< Back
Kerala
വാക്കുതർക്കം; വേലൂരിൽ കുത്തേറ്റ് ഒരാൾ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
Kerala

വാക്കുതർക്കം; വേലൂരിൽ കുത്തേറ്റ് ഒരാൾ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Web Desk
|
14 July 2022 8:02 AM IST

വെങ്ങിലശേരി സ്വദേശി സുബിൻദാസ് ആണ് മരിച്ചത്

തൃശൂർ: വേലൂരിൽ കുത്തേറ്റ് ഒരാൾ മരിച്ചു. വേലൂർ വെങ്ങിലശേരി മണിമലർക്കാവിന് സമീപം താമസിക്കുന്ന സുബിൻദാസ് ആണ് മരിച്ചത്. കുത്തേറ്റ കുന്നത്ത് രമേഷിനെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ഷേത്ര പരിസരത്ത് വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

Related Tags :
Similar Posts