< Back
Kerala
വണ്ടിപ്പെരിയാറില്‍ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

വണ്ടിപ്പെരിയാറില്‍ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

ijas
|
20 Jun 2022 10:27 AM IST

റോഡിൽ തലയടിച്ചു വീണ് രക്തം വാർന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്

ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം ഇഞ്ചിക്കാട് ഭാഗത്ത്‌ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വാളാഡി സ്വദേശി രമേശ്‌ ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെ റോഡിൽ തലയടിച്ചു വീണ് രക്തം വാർന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും ഇന്നലെ രാത്രി മദ്യപിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Tags :
Similar Posts