< Back
Kerala

Kerala
ആശുപത്രിയിലെ ശുചിമുറിയുടെ സീലിങ് ഇളകി വീണ് ഒരാൾക്ക് പരിക്ക്
|28 Dec 2022 6:36 AM IST
വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് അപകടം
തിരുവനന്തപുരം: ആറ്റിങ്ങലിൽ സർക്കാർ ആശുപത്രിയുടെ സീലിംഗ് ഇളകി വീണ് ഒരാൾക്ക് പരിക്കേറ്റു. വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് അപകടം നടന്നത്. ശുചിമുറിയുടെ സീലിങ്ങാണ് ഇളകിയത്.
ഇന്നലെയാണ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ അപകടമുണ്ടായത്. രോഗിക്ക് കൂട്ടിരുന്ന ആറ്റിങ്ങൾ സ്വദേശി ബിജിക്കാണ് പരിക്കേറ്റത്. വാർഡിനരികിലുള്ള ശുചിമുറി ഉപയോഗിക്കെ സീലിങ് ഇളകിവീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇവർക്ക് ആശുപത്രിയിൽ തന്നെ പ്രാഥമിക ചികിത്സ നൽകി.
രോഗികൾ കിടക്കുന്ന വാർഡുൾപ്പെടെയുള്ള കെട്ടിടം പഴക്കമുള്ളതാണ്. ഇനിയും സീലിംഗ് ഇളകിവീഴാൻ സാധ്യതയുണ്ട്. ആശുപത്രി കോമ്പൗണ്ടിൽ പുതിയ കെട്ടിടത്തിൻറെ പണി പുരോഗമിക്കുയാണ്. നഗരസഭ ചെയർപേഴ്‌സൺ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.