< Back
Kerala
വയനാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചു
Kerala

വയനാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചു

Web Desk
|
30 Nov 2021 8:07 AM IST

ഒപ്പമുണ്ടായിരുന്ന ബന്ധു ശരുൺ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിൽ ഒരാൾ വെടിയേറ്റു മരിച്ചു. മെച്ചന സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. ജയന് ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇന്നലെ രാത്രി പത്തരയോറ്റെയാണ്‌ 36 കാരനായ ജയൻ വെടിയേറ്റു മരിച്ചത്. ചികിത്സയിലുള്ള 27കാരൻ ശരണിന്‍റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മെച്ചന മേലേ ചുണ്ട്റാൻകോട്ട് കുറിച്യ കോളനിയിലെ ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരോടൊപ്പമാണ് ഇതേ കോളനിയിലെ തന്നെ ജയനും ശരണും വയലിൽ പോയത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. വെടിയേറ്റ ശേഷം ഇരുവരേയും ഒപ്പമുള്ളവർ തന്നെയാണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കൽപ്പറ്റ ഡി.വൈ.എസ്.പി സുനിലിന്‍റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തുവരികയാണ്.



Related Tags :
Similar Posts