< Back
Kerala

Kerala
സുരേന്ദ്രനായി ഒരു വിഭാഗം, ശോഭാ സുരേന്ദ്രൻ വരണമെന്ന് മറ്റുള്ളവർ; പാലക്കാട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷം
|18 Oct 2024 9:44 AM IST
സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപിയിൽ കടുത്ത ഭിന്നത. സംസ്ഥാാന അധ്യക്ഷൻ കെ. സുരേന്ദ്രനായി ഒരു വിഭാഗം ശക്തമായി നിലയുറപ്പിച്ചു. മറുവശത്ത് ശോഭാ സുരേന്ദ്രൻ വരണമെന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപെട്ടു. കാലങ്ങളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സി .കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്.