< Back
Kerala

Kerala
തൊട്ടിലിൽ കഴുത്ത് കുരുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു
|21 Jan 2025 7:03 PM IST
താനൂർ മങ്ങാട് സ്വദേശി ലുഖ്മാനുൽ ഹഖിന്റെ മകൻ ശാദുലിയാണ് മരിച്ചത്.
മലപ്പുറം: തൊട്ടിലിൽ ഉറക്കാൻ കിടത്തിയ ഒന്നര വയസ്സുകാരൻ മരിച്ചു. താനൂർ മങ്ങാട് സ്വദേശി ലുഖ്മാനുൽ ഹഖിന്റെ മകൻ ശാദുലിയാണ് മരിച്ചത്.
കുട്ടിയെ ഉറക്കി കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കുട്ടി തൊട്ടിലിൽനിന്ന് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്. തൊട്ടിലിൽ കഴുത്ത് കുരുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം.