< Back
Kerala

Kerala
വീണ്ടും ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ
|17 April 2025 9:10 PM IST
ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു തട്ടിപ്പ്
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറുടെ 1.25 കോടി രൂപയും, കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മയുടെ 23 ലക്ഷം രൂപയും നഷ്ടമായി.
ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ആയിരുന്നു തട്ടിപ്പ്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്ത കാണാം: