< Back
Kerala
ഓൺലൈൻ തട്ടിപ്പ്; നെന്മാറ സ്വദേശിക്ക് ക്രെഡിറ്റ് കാർഡ് വഴി 81,000 രൂപ നഷ്ടമായി
Kerala

ഓൺലൈൻ തട്ടിപ്പ്; നെന്മാറ സ്വദേശിക്ക് ക്രെഡിറ്റ് കാർഡ് വഴി 81,000 രൂപ നഷ്ടമായി

Web Desk
|
4 Aug 2021 7:17 AM IST

പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ തട്ടിപ്പിലൂടെ പാലക്കാട് നെന്മാറ സ്വദേശിക്ക് 81,000 രൂപ നഷ്ടമായി. ക്രെഡിറ്റ് കാർഡിൽ നിന്നും പണം അയക്കുമ്പോഴാണ് രവി മേനോന് പണം നഷ്ടപെട്ടത്. പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

ആർ.എൽ.ബി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രെഡ് ആപ്പ് വഴി 20000 രൂപ അയക്കാനാണ് രവി മേനോൻ ശ്രമിച്ചത്. ഒ.ടി.പി നമ്പർ വരുന്നതിന് മുമ്പ് 50774 രൂപ നഷ്ടപെട്ടതായി സന്ദേശം വന്നു. നിമിഷ നേരം കൊണ്ട് 30464 രൂപയും പോയി. ഉടൻ തന്നെ കാർഡ് ബ്ലോക്കു ചെയ്യുകയായിരുന്നു.

മുബൈയിൽ ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ചെയ്യുന്ന രവി മേനോൻ പല തവണ സമാന രീതിയിൽ പണം അയച്ചിട്ടുണ്ടെങ്കിലും തട്ടിപ്പിനിരയാകുന്നത് ആദ്യമാണ്. സംഭവത്തില്‍ നെന്മാറ പൊലീസിനും ബാങ്കിനും പരാതി നൽകിയിരുന്നു.

Similar Posts