< Back
Kerala

Kerala
'മുംബൈ ക്രൈംബ്രാഞ്ചാണ്, അറസ്റ്റ് ചെയ്യും'; ഓൺലൈൻ തട്ടിപ്പിൽ പള്ളുരുത്തി സ്വദേശിക്ക് നഷ്ടമായത് 15 ലക്ഷം രൂപ
|6 Nov 2025 11:43 AM IST
പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്.വീഡിയോ കോൾ ചെയ്ത് പള്ളുരുത്തി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തു.മുംബൈ ക്രൈംബ്രാഞ്ച് എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.പള്ളരുത്തി പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
പള്ളുരുത്തി സ്വദേശി രഘുനന്ദനാണ് തട്ടിപ്പിന് ഇരയായത്.അറസ്റ്റ് ചെയ്യുമെന്നും ഇത് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു ആവശ്യം.ഇതനുസരിച്ച് പണം തട്ടിപ്പുകാര്‍ക്ക് കൈമാറുകയും ചെയ്തു.പിന്നീടാണ് തട്ടിപ്പിനിരയായ കാര്യം മനസിലാകുന്നത്.ഉടന്‍ തന്നെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞകുറച്ച് മാസങ്ങളായി ഫോർട്ടുകൊച്ചി,പള്ളുരുത്തി മേഖലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി ഓപ്പറേഷൻ സൈ ഹണ്ട് എന്ന പേരിൽ പരിശോധനയും നടന്നു.