< Back
Kerala
മുന്നണി യോഗം ബഹിഷ്‌കരിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും; കാരണമറിയില്ലെന്ന് എം.എം ഹസൻ
Kerala

മുന്നണി യോഗം ബഹിഷ്‌കരിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും; കാരണമറിയില്ലെന്ന് എം.എം ഹസൻ

Web Desk
|
29 Nov 2021 4:36 PM IST

നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. എല്ലാ കാര്യങ്ങളും അവരോട് കൂടിയാലോചിച്ചാണ് ചെയ്യുന്നതെന്ന് താരിഖ് അൻവർ

യു.ഡി.എഫ് യോഗം മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചു. കെ.പി.സി.സി പുനസ്സംഘടനയിലുള്ള അതൃപ്തി കാരണമാണ് ഇരുവരും പങ്കെടുക്കാതിരുന്നതെന്നാണ് വിവരം. എന്നാല്‍ നേതാക്കളെത്താത്തതിന്‍റെ കാരണം അറിയില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. എത്തിയില്ലെന്ന് മാത്രമേ അറിയൂ. പങ്കെടുക്കാത്തതിന്റെ കാരണം വിളിച്ച് ചോദിക്കും. കെ. സുധാകരനും യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് എം.എം ഹസൻ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ നിന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതിനെക്കുറിച്ച് അറിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും പ്രതികരിച്ചു. നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. എല്ലാ കാര്യങ്ങളും അവരോട് കൂടിയാലോചിച്ചാണ് ചെയ്യുന്നത്. അതൃപ്തിയുണ്ടെങ്കിൽ നേതാക്കളുമായി സംസാരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.

Similar Posts