< Back
Kerala

ഉമ്മൻചാണ്ടി
Kerala
ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സക്കായി ജർമനിയിലേക്ക്
|30 Oct 2022 3:15 PM IST
ബെർലിനിലെ ചാരിറ്റി മെഡിക്കൽ സർവകലാശാലയിലാണ് ഉമ്മൻചാണ്ടി ചികിത്സ തേടുന്നത്. രണ്ട് ദിവസത്തിനകം അദ്ദേഹം ജർമനിയിലേക്ക് പോകുമെന്നാണ് വിവരം.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സക്കായി ജർമനിയിലേക്ക് പോകും. ബെർലിനിലെ ചാരിറ്റി മെഡിക്കൽ സർവകലാശാലയിലേക്കാണ് പോകുക. രണ്ട് ദിവസത്തിനകം അദ്ദേഹം ജർമനിയിലേക്ക് പോകുമെന്നാണ് വിവരം. ചികിത്സാ ചെലവ് പാർട്ടി വഹിക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നാണ് ആശുപത്രി വിട്ടത്. തൊണ്ടയിലെ അസ്വസ്ഥതക്ക് 2019ൽ ഉമ്മൻചാണ്ടി യുഎസിൽ ചികിത്സ തേടിയിരുന്നു.