< Back
Kerala
policepolice
Kerala

ഓപ്പറേഷൻ കോമ്പിങ്; കൊച്ചിയില്‍ പിടിയിലായത് 370 പേർ

Web Desk
|
29 Jan 2023 11:37 AM IST

മദ്യ പിച്ച് വാഹമോടിച്ചതിന് പിടിയിലായത് 242 പേര്‍

എറണാകുളം: കൊച്ചിയിലെ നിരത്തുകളിൽ പരിശോധന ശക്തമാക്കി പോലീസ്. കൊച്ചി സിറ്റി പോലീസിന്റെ ഓപ്പറേഷൻ കോമ്പിങ്ങിന്റെ ഭാഗമായി 370 പേർ പിടിയിലായി. ഇന്നലെ രാത്രി അഞ്ചു മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ പിടികൂടിയത്.

മദ്യ പിച്ച് വാഹമോടിച്ചതിന് 242 പേരാണ് പൊലീസിന്റെ വലയിലായത്. അപകടകരമായ വിധത്തിൽ വാഹനമോടിച്ചതിന് 23 പേരും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി 26 പേരും പിടിയിലായി.

Related Tags :
Similar Posts