< Back
Kerala

Kerala
ലഹരിക്കടത്തിന് തടയിടാൻ പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ട്; ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 2762 കേസുകൾ
|1 March 2025 4:49 PM IST
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2854 പേരെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: ലഹരിക്കടത്ത് സംഘങ്ങളെ പിടികൂടാനായി കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 2762 കേസുകൾ. 2854 പേരാണ് അറസ്റ്റിലായത്. ലഹരിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ വർധിച്ചതോടെയാണ് പൊലീസ് പരിശോധന കർശനമാക്കിയത്.
ഡിജിപിയുടെയും എഡിജിപി മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡി ഹണ്ട് നടപ്പാക്കുന്നത്. 153.56 കിലോ ഗ്രാം കഞ്ചാവ്, ഒന്നരക്കിലോ എംഡിഎംഎ, ഹാഷിഷ് ഓയിൽ 18 ലിറ്റർ തുടങ്ങിയവയാണ് പിടികൂടിയത്. നേരത്തെ ലഹരിക്കടത്ത് കേസിൽപ്പെട്ട ആളുകളെയും ലഹരിക്കടത്ത് നടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.