< Back
Kerala

Kerala
ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; എറണാകുളത്ത് സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
|20 Aug 2023 7:08 PM IST
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി.
കൊച്ചി: എറണാകുളത്ത് സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. നെല്ലിക്കുഴി സ്വദേശി നാദിർഷയെയാണ് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി. കോതമംഗലം, കുറുപ്പംപടി, കോടനാട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് നാദിർഷ. ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കാനാവില്ല. കഴിഞ്ഞ ഏപ്രിലിൽ കോടനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നിലവിലെ നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ 62 പേരെ നാടുകടത്തി. 84 പേരെ കാപ്പചുമത്തി ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്.