< Back
Kerala

Kerala
'ഓപ്പറേഷൻ മൂൺലൈറ്റ്'; ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
|30 Sept 2023 7:28 PM IST
മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയിലാണ് പരിശോധന
തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയിലാണ് പരിശോധന. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉയർന്ന വിലയുള്ള മദ്യം അടിച്ചേൽപ്പിക്കുന്നതായും പ്രത്യുപകാരമായി മദ്യക്കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നും ആരോപണമുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളിലും പരിശോധന നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് 11 ഇടങ്ങളിലാണ് പരിശോധന.