< Back
Kerala
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാൻ്റെ ഡിഫൻഡ‍ർ കാർ വിട്ടുനൽകും
Kerala

ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാൻ്റെ ഡിഫൻഡ‍ർ കാർ വിട്ടുനൽകും

Web Desk
|
17 Oct 2025 9:55 AM IST

നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും വാഹനം വിട്ടുനൽകുക

കൊച്ചി:ഓപ്പറേഷൻ നുംഖോറിൽ കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാൻ്റെ വാഹനം കസ്റ്റംസ് വിട്ടുനൽകും. ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടു നൽകുക. ദുൽഖ‍ർ സൽമാന്റെ ലാൻ‍ഡ് റോവ‍ർ ഡിഫൻഡ‍‌‍‍ർ വാഹനമാണ് കസ്റ്റംസ് വിട്ടു നിൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്നായിരുന്നു ദുൽഖറിൻ്റെ അപേക്ഷ.ദുൽഖറിൻ്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചിരുന്നു.

ഓപ്പറേഷൻ നംഖോറിൽ ദുൽഖർ സൽമാൻ്റെ മൂന്നു വാഹനങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങളിൽ ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നി‍ർദേശത്തെ തുട‍‍ർന്നാണ് ദുൽഖ‍ർ സൽമാൻ കസ്റ്റംസിനെ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുൽഖറിൻെറ അഭിഭാഷകൻ കസ്റ്റംസിന് വാഹനം വിട്ടു നൽകണം എന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.

വാഹനങ്ങളുടെ രേഖകൾ അടക്കമാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. തീരുമാനം കോടതിയെ അറിയിക്കും. വാഹനം വിട്ടു നൽകുന്നതിന് കസ്റ്റംസ് ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തേക്ക് വാഹനങ്ങൾ കൊണ്ടുപോവരുത്, ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനം ഹാജരാക്കണം എന്നിവയാണ് നിബന്ധനകൾ. ദുൽഖർ സൽമാൻ സമർപ്പിച്ച രേഖകളും കോടതി നടത്തിയ ചില നിരീക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് കസ്റ്റംസ് വാഹനം വിട്ടു നൽകാൻ തീരുമാനിച്ചത്.

Similar Posts