< Back
Kerala
Operation soundarya conviction
Kerala

ഓപ്പറേഷൻ സൗന്ദര്യ: വ്യാജ ബ്രാൻഡുകൾ വിറ്റ രണ്ട് കേസുകളിൽ ശിക്ഷ വിധിച്ചു

Web Desk
|
22 Aug 2025 4:40 PM IST

വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനകളിലൂടെ വ്യാജമെന്ന് കണ്ടെത്തിയ ബ്രാൻഡുകൾക്കെതിരെ കോടതി നടപടി. നാല് വ്യാജ ബ്രാൻഡുകൾക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തിൽ മിസ്ബ്രാൻഡ് ഉത്പന്നങ്ങൾ വില്പന നടത്തിയതിന് തളിപ്പറമ്പിലെ ഹസാർ ട്രേഡിങ് എൽഎൽപിയ്‌ക്കെതിരെ 2024ൽ ഫയൽ ചെയ്ത കേസിൽ തളിപ്പറമ്പ് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 10,000 രൂപ വീതം രണ്ട് പ്രതികളും പിഴയടക്കാൻ കോടതി വിധിച്ചു.

ഓപ്പറേഷൻ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തിൽ മിസ്ബ്രാൻഡ് ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് പയ്യന്നൂരിലെ ഗൾഫി ഷോപ്പിനെതിരെ 2024ൽ ഫയൽ ചെയ്ത കേസിൽ പയ്യന്നൂർ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 20,000 രൂപ വീതം രണ്ട് പ്രതികളും പിഴയടയ്ക്കാനാണ് നിർദേശം.

Similar Posts