< Back
Kerala

Kerala
ഓപ്പറേഷൻ താമര: തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു
|30 Nov 2022 6:33 PM IST
അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് നിർദേശിച്ചു.
ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് താൽക്കാലിക ആശ്വാസം. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് നിർദേശിച്ചു.
കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തുഷാർ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ച് നിർദേശം. അതേസമയം കേസ് സി.ബി.ഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
മുതിർന്ന അഭിഭാഷകനായ പി.പി ഹെഗ്‌ഡെ ആണ് തുഷാറിനായി കോടതിയിൽ ഹാജരായത്. തുഷാർ ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണെന്നും മുന്നണി ബന്ധത്തിന്റെ ഭാഗമായി വിവിധ കക്ഷി നേതാക്കളുമായി ചർച്ച ചെയ്യേണ്ടിവരുമെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. അതിനെ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാനാവില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.