< Back
Kerala
സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയതാണ്, പ്രതിപക്ഷം കള്ളങ്ങൾ പ്രചരിപ്പിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
Kerala

'സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയതാണ്, പ്രതിപക്ഷം കള്ളങ്ങൾ പ്രചരിപ്പിക്കുന്നു': മന്ത്രി മുഹമ്മദ് റിയാസ്

Web Desk
|
16 Feb 2026 12:50 PM IST

''ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല, മറിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്''

കോഴിക്കോട്: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം തന്നെ പുറത്തിറക്കി. എന്നിട്ടും സർക്കാർ നടപ്പാക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നു. കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ് ഈ കുപ്രചാരണം'- റിയാസ് പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ കൊണ്ടുവന്ന എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് ഇത്തരം വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല, മറിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നാല്‍ അപ്പുറത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ നിലപാട് എന്തുകൊണ്ട് എടുക്കുന്നില്ല. വാചകക്കസർത്തിനും തെരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായും മതനിരപേക്ഷതയുടെ വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നത് വഞ്ചനാപരമാണ്, ഞങ്ങൾ അതിൽനിന്നും വ്യത്യാസമാണ്'- മന്ത്രി വ്യക്തമാക്കി.

Similar Posts