< Back
Kerala

Kerala
'ചോദ്യങ്ങൾക്ക് വെട്ട്'; സർക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങൾക്ക് സഭയിൽ നേരിട്ട് മറുപടി പറയുന്നില്ലെന്ന് ആരോപണം
|22 Aug 2022 3:48 PM IST
മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്തതായി മാറ്റിയെന്നാണ് പ്രതിപക്ഷ ആരോപണം
സർക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങൾക്ക് നിയമസഭയിൽ നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കുന്നതായി പരാതി. നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്തതാക്കി മാറ്റിയെന്നാണ് യു.ഡി.എഫിന്‍റെ പരാതി. നിയമസഭാ സെക്രട്ടറിയേറ്റിനെതിരെയാണ് സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്. മാറ്റം വരുത്തിയത് ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, എ.കെ.ജി സെന്‍റര്‍ ആക്രമണമടക്കമുള്ള ചോദ്യങ്ങൾ. എ.പി.അനിൽകുമാർ എം.എൽ.എയാണ് സപീക്കർക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകേണ്ടതിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും യി.ഡി.എഫ് ആരോപിക്കുന്നു.