< Back
Kerala

Kerala
സ്ഥിരമായി നിയമസഭയിലില്ല, പി.വി അൻവർ രാജിവെക്കണമെന്ന് പ്രതിപക്ഷം
|6 Oct 2021 12:24 PM IST
ബിസിനസ് നടത്താൻ അല്ല ജനങ്ങൾ തെരഞ്ഞെടുത്തതെന്നും സഭയിൽ ഹാജരാകാത്തതിൽ സഭാ ചട്ടം പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു
സ്ഥിരമായി നിയമസഭ സമ്മേളനങ്ങളിലെത്താത്ത പി.വി അൻവർ രാജിവെക്കണമെന്ന് പ്രതിപക്ഷം. എൽ ഡി എഫും സർക്കാരും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ബിസിനസ് നടത്താൻ അല്ല ജനങ്ങൾ തെരെഞ്ഞെടുത്തതെന്നും സഭയിൽ ഹാജരാകാത്തതിൽ സഭാ ചട്ടം പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
"പി വി അൻവർ ജനപ്രതിനിയായി ഇരിക്കാൻ ആവില്ലെങ്കിൽ രാജി വെക്കണം. സഭയിലെ അസാന്നിധ്യം, റൂൾസ് ഓഫ് പ്രൊസീഡർ പരിശോധിച്ചു നടപടികൾ സ്വീകരിക്കും. ബിസിനസ് നടത്താൻ അല്ലല്ലോ ജനപ്രതിനിധി ആക്കിയത്? എൽ ഡി എഫും സർക്കാരും നിലപാട് വ്യക്തമാക്കണം. ആരോഗ്യ കാരണങ്ങളാൽ സഭയിൽ ഹാജരായില്ലെങ്കിൽ മനസിലാക്കാം. സഭാ നടപടി ചട്ടം പരിശോധിച്ചു തുടർ നടപടി സ്വീകരിക്കും. "- വി ഡി സതീശൻ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.