< Back
Kerala
ബസ് സ്റ്റോപ്പിനായി ടെന്‍ഡർ വിളിക്കുന്നത് സംബന്ധിച്ച് തർക്കം; കാരശ്ശേരിയില്‍ ഭരണസമിതിയംഗങ്ങളെ പ്രതിപക്ഷം പൂട്ടിയിട്ടു
Kerala

ബസ് സ്റ്റോപ്പിനായി ടെന്‍ഡർ വിളിക്കുന്നത് സംബന്ധിച്ച് തർക്കം; കാരശ്ശേരിയില്‍ ഭരണസമിതിയംഗങ്ങളെ പ്രതിപക്ഷം പൂട്ടിയിട്ടു

Web Desk
|
4 March 2025 1:25 PM IST

പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഹാളിലേക്ക് കടക്കാന്‍ എല്‍ഡിഎഫ് അംഗങ്ങള്‍ സമ്മതിച്ചില്ല

കോഴിക്കോട്: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭരണസമിതിയംഗങ്ങളെ പ്രതിപക്ഷം പൂട്ടിയിട്ടു. ബസ് സ്റ്റോപ്പിനായി ടെന്‍ഡർ വിളിക്കുന്നത് സംബന്ധിച്ച തർക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. യുഡിഫ് ഭരണസമിതി അംഗങ്ങളെ ഹാളിലിട്ടു പൂട്ടിയതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ഭരണസമിതിയംഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ പൊലീസ് ഇടപെടുകയായിരുന്നു. മുക്കം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഭരണസമിതി ഹാളിലേക്ക് കടക്കാന്‍ എല്‍ഡിഎഫ് അംഗങ്ങള്‍ സമ്മതിച്ചില്ല. എന്നാല്‍ യോഗം അവസാനിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചതിനെതുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.


Related Tags :
Similar Posts