< Back
Kerala

Kerala
എതിർക്കാൻ മറ്റൊന്നുമില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷം കെ-റെയിലിനെതിരെ വരുന്നത്; മന്ത്രി വി. അബ്ദുറഹ്‌മാൻ
|18 Nov 2021 5:41 PM IST
ആരെതിർത്താലും പദ്ധതിയുമായി മുന്നോട്ടു പോവും. അഞ്ച് വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും വി. അബ്ദുറിറഹ്‌മാൻ പറഞ്ഞു.
കെ-റെയിലിനെതിരെ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറ്റൊന്നും കിട്ടാത്തതുകൊണ്ടാണെന്ന് മന്ത്രി വി. അബ്ദുറിറഹ്‌മാൻ. ആരെതിർത്താലും പദ്ധതിയുമായി മുന്നോട്ടു പോവും. അഞ്ച് വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥലം ഏറ്റെടുക്കുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകും. സർവേകല്ലുകൾ സ്ഥാപിച്ചുവരികയാണ്. നാഷണൽ ഹൈവേക്കും ഗെയിലിനും സ്ഥലമെടുപ്പ് എത്ര ഭംഗിയായാണ് പൂർത്തിയാക്കിയത്. ആർക്കും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ലല്ലോ, അതുപൊലെ കെ- റയിലിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര എത്രമാത്രം ദുഷ്‌ക്കരമാണ്. ഹൈവെ വികസിപ്പിച്ചിട്ടും ഇതിനൊരു കുറവുമില്ലെ മന്ത്രി കൂട്ടിച്ചേർത്തു