< Back
Kerala
നിക്ഷേപകനായ സാബുവിൻ്റെ ആത്മഹത്യ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Photo|Special Arrangement

Kerala

നിക്ഷേപകനായ സാബുവിൻ്റെ ആത്മഹത്യ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Web Desk
|
2 Feb 2025 7:18 AM IST

സാബുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം

ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപകനായ സാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാബു ആത്മഹത്യ ചെയ്തത് നിരന്തരമായുള്ള മാനസിക പീഡനം മൂലമാണെന്നും നീതി ലഭിക്കും വരെ കുടുംബത്തിനൊപ്പം നിലകൊള്ളുമെന്നും വി.ഡി.സതീശൻ പറഞ്ഞു. സാബുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.

കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ ഇക്കഴിഞ്ഞ ഡിസംബറിലാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ചികിൽസാർത്ഥം നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.

Related Tags :
Similar Posts