< Back
Kerala
മുണ്ടക്കൈ ദുരന്തം; കേന്ദ്രത്തിനെതിരെ ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ
Kerala

മുണ്ടക്കൈ ദുരന്തം; കേന്ദ്രത്തിനെതിരെ ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

Web Desk
|
15 Dec 2024 7:26 PM IST

ഭരണപക്ഷവുമായി സമരം ചെയുന്നതിന് മുമ്പ് മൂന്ന് തവണ ആലോചിക്കണമെന്നും ഒറ്റയ്ക്ക് സമരം ചെയ്യാൻ യുഡിഎഫിന് ത്രാണിയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനയിൽ കേന്ദ്രത്തിനെതിരെ ഭരണപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ത്രാണി യുഡിഎഫിനുണ്ട്. കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി പറയുന്നതിന് മുന്നെ യുഡിഎഫ് സംസാരിച്ചിട്ടുണ്ട്. ഭരണപക്ഷവുമായി സമരം ചെയുന്നതിന് മുമ്പ് മൂന്ന് തവണ ആലോചിക്കണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

മണിയാർ വിഷയത്തിൽ സർക്കാരിന് മൗനമാണെന്നും, ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ഭരണകക്ഷി അധ്യപക സംഘടനയിലെ ആളുകളാണ്, ഇത് ഏറ്റവും വലിയ ക്രിമിനൽ കുറ്റമാണ്. ഇവരുടെ പേര് പറഞ്ഞാൽ നാട്ടുകാർ ഇറങ്ങി തല്ലുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

മുണ്ടക്കൈ ദുരന്തത്തിൽ ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത ക്രൂരമായ നിലപാടാണ് കേന്ദ്രം കേരളത്തോട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേരളവും രാജ്യത്തിന്റെ ഭാഗമാണ്, നീതി നിഷേധിക്കാൻ പാടില്ല. സംസ്ഥാനത്ത് നേരത്തെ ഉണ്ടായ ദുരന്തത്തിലും കേന്ദ്രം സഹായം നൽകിയിട്ടില്ല. കേരളത്തിൽ ഉണ്ടായ മുൻ ദുരന്തത്തിൽ കേന്ദ്രം സഹായിക്കാതിരുന്നപ്പോഴും കേരളത്തിന് ഒറ്റക്കെട്ടായി മുന്നേറാൻ സാധിച്ചിട്ടുണ്ട്. കേന്ദ്രനീക്കത്തിനെതിരെ കൂട്ടായ പ്രതിരോധം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts