< Back
Kerala
പ്രതിപക്ഷ നേതാവിന്‍റെ  പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ പൊലീസ് മർദിച്ചതായി പരാതി
Kerala

പ്രതിപക്ഷ നേതാവിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ പൊലീസ് മർദിച്ചതായി പരാതി

Web Desk
|
4 Dec 2021 12:41 PM IST

ഇന്നലെ രാത്രി ആലുവ ടൗണിൽ വെച്ചാണ് മർദനം ഏറ്റതെന്ന് അജ്മൽ കമ്മീഷണർക്ക് പരാതി നൽകി

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ അകാരണമായി പൊലീസ് മർദിച്ചതായി പരാതി. ഇന്നലെ രാത്രി ആലുവ ടൗണിൽ വെച്ചാണ് മർദനം ഏറ്റതെന്ന് അജ്മൽ കമ്മീഷണർക്ക് പരാതി നൽകി.

അമ്മയ്‌ക്കൊപ്പം എന്ന പ്രതിപക്ഷനേതാവിന്‍റെ പരിപാടിയിൽ മോഫിയ പർവീണിന്‍റെ പിതാവുമൊത്തു പങ്കെടുത്തു മടങ്ങിയെത്തിയ ശേഷമാണ് സംഭവമെന്ന് അജ്മൽ പറയുന്നു. ആലുവ ടൗണിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ഇറങ്ങിയപ്പോഴാണ് പൊലീസ് അകാരണമായി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതെന്ന് അജ്മൽ പരാതിപ്പെടുന്നു.

പൊലീസിന് സമനില തെറ്റിയെന്നും സ്റ്റാഫ് അംഗത്തെ മർദിച്ച പൊലീസിനെതിരെ നടപടി വേണമെന്നും ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് പക പോക്കുകയാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു .കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് മർദനമേറ്റ എ.എ അജ്മൽ.



Similar Posts