< Back
Kerala

Kerala
സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
|15 Feb 2024 11:26 AM IST
നിയമസഭ നടക്കുന്ന സമയത്ത് സഭയിൽ വിഷയം ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് വില വർധിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
തിരുവനന്തപുരം: സപ്ലൈകോയിലെ 13 സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ആദ്യ സബ്മിഷനായി പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് വിഷയം സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്.
നിയമസഭ നടക്കുന്ന സമയത്ത് സഭയിൽ വിഷയം ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് വില വർധിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. മന്ത്രിയുടെ നടപടി സഭയോടുള്ള അവഹേളനമാണ്. സബ്‌സിഡി സാധനങ്ങളുടെ വില വർധനവ് പൊതുവിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.