< Back
Kerala

Kerala
കനത്ത മഴ; എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
|2 July 2023 4:26 PM IST
മണ്ണിടിച്ചില്‍ ഭീഷണിയുളള മലയോര മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുന്നറിയിപ്പ് നല്‍കി.
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുളള മലയോര മേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുളള യാത്ര ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി അടുത്ത അഞ്ചുദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുൂണ്ട്.