< Back
Kerala

Kerala
മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്ത കേസിൽ അന്വേഷണത്തിന് ഉത്തരവ്
|14 Jun 2023 7:01 AM IST
മസ്തിഷ്‌ക മരണം സംഭവിക്കുന്നതിന് മുൻപ് അബിന് വിദഗ്ധ ചികിത്സ ലഭിച്ചില്ല എന്നായിരുന്നു പരാതി
കൊച്ചി: എറണാകുളം ലേക്‍ഷോർ ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്ത കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി.
2009 നവംബറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരിരുന്ന അബിൻ എന്ന യുവാവിൻ്റെ അവയവങ്ങളാണ് വിദേശിക്ക് മാറ്റിവെച്ചത്. മസ്തിഷ്ക മരണം സംഭവിക്കുന്നതിന് മുൻപ് അബിന് വിദഗ്ധ ചികിത്സ ലഭിച്ചില്ല എന്നായിരുന്നു പരാതി.
പോസ്റ്റ് മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ഡോ പി. സഞ്ജയ് ഉള്‍പ്പെടയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ഉത്തരവ്. ചികിത്സയിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആശുപത്രി അറിയിച്ചു.