< Back
Kerala

Kerala
വഖഫ് ബോർഡ് മുൻ സി.ഇ.ഒ മുഹമ്മദ് ജമാലിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
|30 Nov 2022 3:13 PM IST
ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെയും വഖഫ് ബോർഡ് സി.ഇ.ഒയുടെയും പോസ്റ്റ് ഒരേ പദവിയിലുള്ളതാണെന്ന് കാണിച്ച് സ്‌പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്ന് കേസിലാണ് അന്വേഷണം.
ഇടുക്കി: വഖഫ് ബോർഡ് മുൻ സി.ഇ.ഒ ബി. മുഹമ്മദ് ജമാലിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. ഗവൺമെന്റ് അഡീഷണൽ സെക്രട്ടറിയുടെയും വഖഫ് ബോർഡ് സി.ഇ.ഒയുടെയും പോസ്റ്റ് ഒരേ പദവിയിലുള്ളതാണെന്ന് കാണിച്ച് സ്‌പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്ന് കേസിലാണ് അന്വേഷണം.
അന്വേഷണം പൂർത്തിയാക്കി 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് എറണാകുളം വിജിലൻസ് യൂണിറ്റിനോട് നിർദേശിച്ചിട്ടുള്ളത്. വാഴക്കാല സ്വദേശി ബി.എം അബ്ദുൽ സലാം നൽകിയ പരാതിയിലാണ് നടപടി.