< Back
Kerala

Kerala
നവ കേരള സദസ്സിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാൻ പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലിന്റെ ഉത്തരവ്
|8 Dec 2023 3:00 PM IST
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന വിളംബര ജാഥയിൽ വിദ്യാർഥികളും ജീവനക്കാരും പങ്കെടുക്കണമെന്നാണ് ഉത്തരവ്
കോട്ടയം: നവ കേരള സദസ്സിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാൻ പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിൻസിപ്പലിന്റെ ഉത്തരവ്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന വിളംബര ജാഥയിൽ വിദ്യാർഥികളും ജീവനക്കാരും പങ്കെടുക്കണമെന്നാണ് ഉത്തരവ്.
ഡിസംബർ 13നാണ് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിട്ട്യൂട്ട് സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ നവകേരള സദസ്സ്. ഇതിന് മുന്നോടിയായി നടക്കുന്ന വിളംബര ജാഥയിൽ പങ്കെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. കോളേജിന്റെ പ്രവർത്തന സമയത്ത് തന്നെയാണ് ഈ വിളംബര ജാഥയും നടക്കുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്തെത്തി. സഹകരിക്കാനാണ് പറഞ്ഞതെന്നും പങ്കെടുക്കാൻ പറഞ്ഞിട്ടില്ലെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.