< Back
Kerala

Kerala
കനത്ത മഴ; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്
|29 May 2025 7:50 PM IST
മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു
ഇടുക്കി: ഇടുക്കി ജില്ലയിൽ കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്. മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു. മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിയന്ത്രണം.
കനത്ത മഴയും കാറ്റും നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.