< Back
Kerala

Kerala
പി.വി അൻവറിന്റെ 6.24 ഏക്കർ മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്
|26 Sept 2023 5:08 PM IST
ഭൂമി സറണ്ടർ ചെയ്തില്ലെങ്കിൽ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങും.
കോഴിക്കോട്: പി.വി അൻവർ എം.എൽ.എയുടെ മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്. 6.24 ഏക്കർ ഭൂമി മിച്ചഭൂമിയാണെന്ന് കണ്ടെത്തിയ താലൂക്ക് ലാൻഡ് റവന്യൂ ബോർഡിന്റേതാണ് നടപടി. ഏഴ് ദിവസത്തിനകം ഭൂമി സർക്കാരിന് തിരിച്ചേൽപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഭൂമി സറണ്ടർ ചെയ്തില്ലെങ്കിൽ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങും.
പി.വി അൻവറിനെതിരെ മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ഷാജിയാണ് ലാൻഡ് റവന്യൂ ബോർഡിൽ പരാതി നൽകിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി പത്തോളം പ്ലോട്ടുകളാണ് പി.വി അൻവർ അനധികൃതമായി കൈവശം വെച്ചതെന്നാണ് ബോർഡിന്റെ കണ്ടെത്തൽ.