< Back
Kerala
പത്തനംതിട്ട ജില്ലാ കളക്ടറുടെയുള്‍പ്പടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്
Kerala

പത്തനംതിട്ട ജില്ലാ കളക്ടറുടെയുള്‍പ്പടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

Web Desk
|
31 July 2021 1:10 PM IST

പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം കെട്ടിവെക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് നടപടി

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പടെ ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്. പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം കെട്ടിവെക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് നടപടി.

കളക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹനങ്ങള്‍ ജപ്തി ചെയ്ത് വില്‍ക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോണ്‍സണ്‍ ഉത്തരവിട്ടിരിക്കുന്നത്. 1,14,16,092 രൂപയാണ് കുടിശിക. അഡ്വ. അനില്‍ പി നായര്‍, അഡ്വ. കെ പ്രവീണ്‍ ബാബു എന്നിവര്‍ മുഖാന്തരം നല്‍കിയ ഹര്‍ജിയിലാണ് ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ടത്.

Related Tags :
Similar Posts