< Back
Kerala
campuswing, penqueenskssf

എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഗേള്‍സ് ക്യാംപസ് കാള്‍

Kerala

എസ്.കെ.എസ്.എസ്.എഫ് ഗേൾസ് ക്യാംപസ് കാൾ സംഘടിപ്പിച്ചു

Web Desk
|
1 March 2023 8:19 PM IST

പെണ്‍കുട്ടികളുടെ ക്യാമ്പസ് വിങായ പെന്‍ക്വീനാണ് മലപ്പുറം വളവന്നൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ക്യാമ്പസ് കാള്‍ സംഘടിപ്പിച്ചത്.

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ഗേള്‍സ് ക്യാംപസ് കാള്‍ സംഘടിപ്പിച്ചു. പെണ്‍കുട്ടികളുടെ ക്യാമ്പസ് വിങായ പെന്‍ക്വീനാണ് മലപ്പുറം വളവന്നൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ക്യാമ്പസ് കാള്‍ സംഘടിപ്പിച്ചത്. സ്വതന്ത്ര ചിന്ത, ജന്‍ഡര്‍ പൊളിറ്റിക്സ്, ആത്മീയത തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ ഏകദേശം 250 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. പത്തിലധികം സെഷനുകളിലായി 15ഓളം പ്രമുഖ വ്യക്തിത്വങ്ങള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വളണ്ടിയറിങും സ്റ്റേജ് മാനേജ്മെന്റും ഭക്ഷണം വിളമ്പലും ഫോട്ടോ വീഡിയോ പകർത്തലുമെല്ലാം പെന്‍ക്വീൻ വിദ്യാർത്ഥിനികളാണ് ഏറ്റെടുത്തത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം വിവിധ സെഷനുകളില്‍ പങ്കെടുത്തു. പാണക്കാട് തങ്ങന്മാരുടെ ഭാര്യമാരും ചടങ്ങിനെത്തിയിരുന്നു. ആദ്യമായാണ് പാണക്കാട് തങ്ങന്മാരുടെ ഭാര്യമാര്‍ ഒരെവേദിയില്‍ സംഘമിക്കുന്നത്.

Similar Posts