< Back
Kerala

Kerala
ചൂരൽമലയിലെ വെള്ളക്കെട്ടിൽ വീണു മരിച്ച വിദ്യാർഥിയുടെ അവയവങ്ങൾ ദാനം ചെയ്തു
|6 Jun 2023 12:54 PM IST
തൃശ്ശൂർ സ്വദേശി ഡോൺ ഗ്രേഷ്യസ് ആണ് മരിച്ചത്
തൃശ്ശൂർ: വയനാട് ചൂരൽമലയിൽ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിലായ വിദ്യാർഥി മരിച്ചു. തൃശ്ശൂർ സ്വദേശി ഡോൺ ഗ്രേഷ്യസ് ആണ് മരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് ഡോൺ ഗ്രേഷ്യസിന്റെ അവയവങ്ങൾ ദാനം ചെയ്തു.
കരൾ, വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. കഴിഞ്ഞ ദിവസം ചൂരൽമലയിലെത്തിയ സംഘം അപകടത്തിൽപ്പെട്ടിരുന്നു. ഇതേതുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.