< Back
Kerala
നൂറുരൂപയെങ്കിലും കൂട്ടിക്കിട്ടാൻ അവർ ആഗ്രഹിക്കുന്നു;  ആശാസമരത്തിൽ സർക്കാറിന് വിമർശനവുമായി ഓർത്തഡോക്സ്  സഭ
Kerala

'നൂറുരൂപയെങ്കിലും കൂട്ടിക്കിട്ടാൻ അവർ ആഗ്രഹിക്കുന്നു'; ആശാസമരത്തിൽ സർക്കാറിന് വിമർശനവുമായി ഓർത്തഡോക്സ് സഭ

Web Desk
|
20 April 2025 9:12 AM IST

മുനമ്പത്തെ ജനതയ്ക്ക് പ്രത്യാശയുണ്ടാകണമെന്നും കാതോലിക്ക ബാവ ഈസ്റ്റർ സന്ദേശത്തില്‍ പറഞ്ഞു

കോട്ടയം:ആശാവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാൻ വഅവർ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണം. ഗസ്സയിലും യുക്രെയ്നിലും ജനം ഭീതിയോടെയാണ് കഴിയുന്നതെന്നും കാതോലിക ബാവ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

അനേകായിരം നിർദോഷികൾ കൊല്ലപ്പെടുന്നു.യുദ്ധങ്ങൾ അവസാനിച്ച് സമാധാനം സ്ഥാപിക്കപ്പെടാൻ പ്രാർത്ഥിക്കണം.കേരളത്തിൽ മലയോര ജനതയും ആദിവാസി സമൂഹവും വന്യമൃഗങ്ങളുടെ തടവറയിലാണ്. വനം വകുപ്പ് പരിശ്രമിച്ചാൽ മാത്രമേ ആ ജനതയ്ക്ക് സമാധാനവും പ്രത്യാശയും ലഭിക്കൂ. മുനമ്പത്തെ ജനതയ്ക്ക് പ്രത്യാശയുണ്ടാകണം. സർക്കാർ അവരുടെ പ്രശ്നം പരിഹരിക്കണം. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വേദനാജനകമാണ്. പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.


Similar Posts