< Back
Kerala

Kerala
'കുറ്റങ്ങളും കുറവുകളും മറന്ന് ഐക്യം ഉണ്ടാകണം'; സമാധാന ആഹ്വാനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ
|5 Dec 2024 2:39 PM IST
പെരുമ്പാവൂരിൽ നടന്ന മലങ്കര വർഗീസ് അനുസ്മരണ യോഗത്തിലാണ് കാതോലിക്കാ ബാവയുടെ ആഹ്വാനം
എറണാകുളം: ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണമെന്ന് ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കുറ്റങ്ങളും കുറവുകളും മറന്ന് ഐക്യം ഉണ്ടാകണം. മലങ്കര സഭയിൽ വ്യവസ്ഥാപിത സമാധാനത്തിന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ആഹ്വാനം ചെയ്തു. പെരുമ്പാവൂരിൽ നടന്ന മലങ്കര വർഗീസ് അനുസ്മരണ യോഗത്തിലാണ് കാതോലിക്കാ ബാവയുടെ ആഹ്വാനം.
നാളുകളായി ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം സുപ്രിം കോടതി തർക്കത്തിലുള്ള ആറ് പള്ളികൾ എത്രയും വേഗം ഓർത്തഡോക്സ് സഭയ്ക്ക് നൽകണമെന്ന് കർശന നിർദേശം നൽകിയിരുന്നു.