< Back
Kerala
Oscar Events owner Janeesh arrested in connection with Uma Thomas MLAs accident during a dance performance at Kaloor Stadium, Kaloor stadium accident case, Uma Thomas accident
Kerala

കലൂർ സ്റ്റേഡിയം അപകടം: ഓസ്‌കാർ ഇവന്റ്‌സ് ഉടമ ജനീഷ് പിടിയിൽ

Web Desk
|
7 Jan 2025 11:01 AM IST

ഹൈക്കോടതി നിർദേശിച്ചിട്ടും ജനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഓസ്‌കാർ ഇവന്റ്‌സ് ഉടമ ജനീഷ് പിടിയിൽ. നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്കു പരിക്കേറ്റ സംഭവത്തിലാണു നടപടി. തൃശൂരിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിർദേശിച്ചിട്ടും ജനീഷ് അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല.

കേസിൽ മൂന്നാം പ്രതിയാണ് ജനീഷ്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കീഴടങ്ങാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയായ നിഘോഷ് കുമാർ കോടതിയുടെ നിർദേശം പാലിച്ച് പൊലീസിനു മുൻപിൽ കീഴടങ്ങിയിരുന്നു. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു കാണിച്ച് ജനീഷ് കീഴടങ്ങാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ഇന്നു രാവിലെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുംമുൻപാണ് ജനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നു വൈകീട്ട് കോടതിയിൽ ഹാജരാക്കും.

Summary: Oscar Events owner Janeesh arrested in connection with Uma Thomas MLA's accident during a dance performance at Kaloor Stadium

Similar Posts