< Back
Kerala
otters
Kerala

നീര്‍നായ ആക്രമണം; നാല് കുട്ടികള്‍ക്ക് കടിയേറ്റു

Web Desk
|
17 May 2024 7:19 PM IST

മലപ്പുറം ചീക്കോട് ഇരട്ട മുഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയവരെ നീര്‍നായ കടിച്ചു. മലപ്പുറം ചീക്കോട് ഇരട്ട മുഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്. ആറു വയസ്സുകാരനെ നീര്‍നായ അല്‍പ്പദൂരം പുഴയിലൂടെ വലിച്ച് കൊണ്ട് പോകാന്‍ ശ്രമിച്ചു. കൂടെ ഉള്ളവര്‍ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

Similar Posts