< Back
Kerala

Kerala
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് പരിക്ക്
|24 May 2025 11:09 AM IST
അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യന് പരിക്കേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളജിൽ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുന്നത്.
നേരത്തെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. എസ്എടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടം. ഷൈലയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു.