< Back
Kerala
പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും
Kerala

പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും

Web Desk
|
18 Dec 2025 3:30 PM IST

പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് പി. ഇന്ദിര ജയിച്ചത്‌

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ പി. ഇന്ദിര മേയറാകും. മേയറാക്കാൻ ഡിസിസി തീരുമാനിച്ചു. നിലവിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാണ് ഇവർ.

ഏകകണ്ഠമായാണ് തീരുമാനമെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. ഭരണ പരിചയം മുൻ നിർത്തിയാണ് ഇന്ദിരയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. നിലവിൽ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗമാണ് ഇന്ദിര.

യുഡിഎഫ് ഒറ്റക്കെട്ടായി കണ്ണൂർ കോർപ്പറേഷൻ ഭരണം മുന്നോട്ട് കൊണ്ടു പോകുമെന്ന് നിയുക്ത മേയർ പി ഇന്ദിര മീഡിയവണ്ണിനോട്. ആരോപണങ്ങൾ ഉന്നയിച്ച് പ്രവർത്തനങ്ങളെ തടയാൻ ആകില്ലെന്നും ഇന്ദിര വ്യക്തമാക്കി

പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് പി. ഇന്ദിര ജയിച്ചത്‌. 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഇന്ദിര വിജയിച്ചത്‌. ഇത്തവണ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് വനിതാ സംവരണമാണ്. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതുമുതല്‍ ഇന്ദിര കൗണ്‍സിലറാണ്.

Similar Posts