< Back
Kerala

Kerala
പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു
|27 Nov 2021 2:37 PM IST
വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ ഡിസംബർ ഒന്നിന് ബോർഡ് യോഗം ചേരുമെന്നും തുടർ പ്രവർത്തനങ്ങൾ അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു
മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു. രാജ്യത്ത് ഖാദി വ്യവസായികൾക്ക് മിനിമം കൂലി ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്നും ഇടത് സർക്കാരിന്റെ ഇച്ഛാ ശക്തിയാണ് ഇതിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് തൊഴിൽ അവസരം ഒരുക്കാൻ സാധിക്കുന്ന ഇടമാണ് ഖാദി മേഖലയെന്നും ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പി ജയരാജൻ വ്യക്തമാക്കി. വിശദമായ കാര്യങ്ങൾ പഠിച്ച ശേഷം തീരുമാനിക്കുമെന്നും വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ ഡിസംബർ ഒന്നിന് ബോർഡ് യോഗം ചേരുമെന്നും തുടർ പ്രവർത്തനങ്ങൾ അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിൽ ദാന പരിപാടിയുടെ ജില്ലാ തല പ്രചരണം തുടരുമെന്നും അറിയിച്ചു.