< Back
Kerala

Photo| Facebook
Kerala
പിഎം ശ്രീ; സിപിഎം വമ്പൻ ബഡായി പറഞ്ഞ ശേഷം കേന്ദ്രത്തിന്‍റെ കാലിൽ വീണെന്ന് കുഞ്ഞാലിക്കുട്ടി
|25 Oct 2025 9:08 AM IST
സിപിഐയും മറ്റു ഘടകകക്ഷികളും അവസാനം അടിയറവ് പറയുമോ എന്ന് നോക്കാം
മലപ്പുറം: പിഎം ശ്രീയിൽ സിപിഎം വമ്പൻ ബഡായി പറഞ്ഞ ശേഷം കേന്ദ്ര സർക്കാരിൻ്റെ കാലിൽ വീണ് പ്രണമിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.സിപിഐയും മറ്റു ഘടകകക്ഷികളും അവസാനം അടിയറവ് പറയുമോ എന്ന് നോക്കാം. സിപിഐ നിലപാട് വ്യക്തമാക്കിയ ശേഷം യുഡിഎഫിന് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം പിഎം ശ്രീ വിഷയത്തിൽ സിപിഎമ്മും സിപിഐയും ഒത്തുകളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആരോപിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐ എൽഡിഎഫിൽ തന്നെ നിൽക്കും. കരിക്കുലം നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. അതിൽ കേന്ദ്രത്തിന്‍റെ ഇടപെടൽ ഉണ്ടാകില്ലെന്നും ജോർജ് കുര്യൻ കൂട്ടിച്ചേര്‍ത്തു.