< Back
Kerala

Kerala
പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം; ഉമർ ഫൈസിയുടേത് സമസ്തയുടേതല്ലെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്ന് ലീഗ്
|30 Oct 2024 12:40 PM IST
ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ തുടരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്‍റെ പരാമർശം സമസ്തയുടേതല്ലെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്ന് മുസ്‍ലിം ലീഗ്. ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ തുടരുന്നുണ്ടെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം നാളെ എടവണ്ണപ്പാറയില്‍ പൊതുയോഗം വിളിച്ച് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ഉമര്‍ ഫൈസി മുക്കത്തിന് മറുപടി നല്‍കും. ഉമര്‍ ഫൈസി മുക്കത്തെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് സമസ്ത കോഡിനേഷൻ കമ്മിറ്റി നേതാവ് ജബ്ബാര്‍ ഹാജി ആവശ്യപ്പെട്ടു.